logo img
fashion img

നിറശോഭയിൽ ഒരു കൊളോണിയൽ സുന്ദരി

fashion img

കൊളോണിയൽ വീടിന്‍റെ സൗന്ദര്യം കണ്ട് മോഹിച്ചാണ് വടകര സ്വദേശിയായ പ്രദീപ് കുമാറും കുടുംബവും ആർക്കിടെക്റ് ബിജിത്ത് ഭാസ്ക്കറിനെ സമീപിച്ചത്. വളരെ നീളം കൂടി വീതി കുറഞ്ഞ പ്ലോട്ടിൽ മനോഹരമായ ലാൻഡ് സ്കേപ്പിനു നടുവിൽ പരന്നു കിടക്കുന്ന ഒരു വീടാണ് ആർക്കിടെക്ട് രൂപകല്‍പ്പന ചെയ്തത്.വീടിന്‍റെ അകത്തെ സൗകര്യങ്ങൾക്കനുസരിച്ച് മൂന്നു ബ്ലോക്കുകളായി തിരിച്ചാണ് വീടിന്‍റെ ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത് എലിവേഷന് പ്രത്യേക ഭംഗി നൽകുന്നുമുണ്ട്. വീടിന്‍റെ അകത്തളങ്ങളുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന്‍റെ പ്രധാന കാരണം നിറങ്ങളുടെ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്. തൂവെള്ളയോടെപ്പം ടർക്വയിസ് ടർക്വയിസ് ബ്ലൂ കളർ കൂടി ചേർന്നപ്പോൾ ഇന്‍റീരിയറിന് മറ്റ് അലങ്കാരങ്ങളുടെ ആവശ്യമേ വന്നില്ല എന്നു തന്നെ പറയാം. ഫർണിച്ചറുകളുടെ ഡിസൈനും എടുത്തുപറയേണ്ടതാണ്. വീടിന്‍റെ ഡിസൈൻ കൺസെപ്റ്റിനോട് ചേർന്നു നിൽക്കുന്ന രീതിയിൽ പഴയകാല ഫർണിച്ചറുകൾ വീട്ടുകാരുടെ കൈവശം ഉണ്ടായിരുന്നതിനെ രൂപപ്പെടുത്തി എടുത്തിരിക്കുന്നു. ആർക്കിടെക്ട് സമിത്ത് എന്ന ഡിസൈനറുടെ പ്രതിഭ വീടിന്‍റെ അകത്തളങ്ങളിലെല്ലാം കാണാം.മാലിന്യ നിർമാർജനം, മഴവെള്ള സംഭരണം, വൈദ്യുതി ഉത്പാദനം തുടങ്ങി എല്ലാ കാര്യങ്ങളിലും ഏറെ സ്വയം പര്യാപ്തമാണ്.

 

courtesy: http://www.manoramanews.com/weekly-programs/veedu/a-colonial-style-home.html

Subscribe to our newsletter

We will shoot you the recent blogs right in to your inbox.