logo img

വീടിന്റെ ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ …

nbook.in a4auto.com

പ്രകൃതിക്ഷോഭങ്ങളുടെ പ്രത്യാഘാതം നമുക്ക് മുൻകൂട്ടി കാണാനാവുന്നതിനും അപ്പുറമാണ്. പ്രതിരോധിക്കാനുള്ള ഏക വഴി വിലയേറിയ ആസ്തികൾക്ക് ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കുക മാത്രമാണ്.

വീട്ടിലാണ് ഓരോ വ്യക്തിയുടെയും ഹൃദയം കുടികൊള്ളുന്നത്. ജീവിതത്തിൽ സ്വന്തം വീടിനേക്കാൾ സുരക്ഷിതത്വം മറ്റൊന്നിനും നൽകാനാവില്ല. ഭവനഭേദനം, മോഷണം, പ്രകൃതി മൂലമോ മാനുഷികമായോ ഉണ്ടാകുന്ന അപ്രതീക്ഷിത ദുരന്തങ്ങൾ തുടങ്ങിയ വിപത്തുകൾ വീടിനും മനസ്സിനും ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ല. പ്രകൃതിക്ഷോഭങ്ങളുടെ പ്രത്യാഘാതം നമുക്ക് മുൻകൂട്ടി കാണാനാവുന്നതിനും അപ്പുറമാണ്. പ്രതിരോധിക്കാനുള്ള ഏക വഴി വിലയേറിയ ആസ്തികൾക്ക് ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കുക മാത്രമാണ്.

ഇൻഷുറൻസ് കമ്പനികൾക്കു മാത്രമേ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കെട്ടിടത്തിനും അതിനകത്തുള്ള ഗാർഹിക വസ്തുക്കൾക്കും സുരക്ഷിതത്വം നൽകാനാകൂ. സ്വത്തിനും വീടിനും സർവ്വമാന സഹായധനമാണ് ഇൻഷുറൻസ് പോളിസികൾ ഉറപ്പാക്കുന്നത്. തീപിടിത്തം, മോഷണം, ഭവനഭേദനം, പ്രകൃതിദുരന്തം ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അപകടത്തിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങൾ, വാടകക്കാരന്റെ നിയമപരമായ ബാധ്യത, ഗാർഹിക തൊഴിലാളികളുടെ നഷ്ടപരിഹാരം, പൊതു ബാധ്യതകൾ തുടങ്ങിയവയെല്ലാം പരിരക്ഷിക്കപ്പെടും. സാധാരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് തീപിടിത്തം, പൊട്ടിത്തെറി, പൊട്ടൽ, ഭൂകമ്പം, മിന്നൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂമിയിലേക്ക് താഴ്ന്നുപോകൽ, ഉരുൾപൊട്ടൽ, മലയിടിച്ചിൽ എന്നിവയ്ക്കാണ്.

പോളിസിയിൽ ഉൾപ്പെടുത്തിയതും ഒഴിവാക്കിയതും എന്തൊക്കെയാണെന്ന് മനസിലാക്കിയാൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഏറ്റവും ഉചിതമായ പോളിസി തിരഞ്ഞെടുക്കാനാകും

പോളിസിയിൽ ഉൾപ്പെടുത്തിയതും ഒഴിവാക്കിയതും എന്തൊക്കെയാണെന്ന് മനസിലാക്കിയാൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഏറ്റവും ഉചിതമായ പോളിസി തിരഞ്ഞെടുക്കാനാകും

ഇൻഷുറൻസ് പോളിസികളിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് വിപണിയിലെ പോളിസികളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതിനുള്ള ചില നിർദ്ദേശങ്ങളാണ് താഴെ:

വിപണിയിലെ പോളിസികളെക്കുറിച്ചും ഇൻഷുറൻസ് കമ്പനിയെക്കുറിച്ചും പരമാവധി വിവരങ്ങൾ ശേഖരിക്കുക. പ്രത്യേകിച്ചും എത്ര സമയത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിക്കുമെന്നത് കൃത്യമായി അറിഞ്ഞിരിക്കണം.

പോളിസിയിൽ ഉൾപ്പെടുത്തിയതും ഒഴിവാക്കിയതും എന്തൊക്കെയാണെന്ന് മനസിലാക്കിയാൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഏറ്റവും ഉചിതമായ പോളിസി തിരഞ്ഞെടുക്കാനാകും. കുറവു പരിരക്ഷ ഉറപ്പാക്കുന്ന പോളിസികൾ വളരെ പ്രധാനപ്പെട്ട ചില അപകടങ്ങൾക്കുള്ള പരിരക്ഷ ഒഴിവാക്കിയിട്ടുണ്ടാകും. ആഭരണങ്ങൾ പോലെ വിലയേറിയ വസ്തുക്കളുൾപ്പെടെ പരിരക്ഷ നൽകുന്ന സ്ഥാപനങ്ങൾ ചിലപ്പോൾ കണ്ടെത്താൻ സാധിച്ചെന്ന് വരാം.

പൊതുജനധാരണയിൽനിന്നു വിഭിന്നമായി, നഷ്ടപരിഹാരം നൽകുകയെന്നത് ഇൻഷുറൻസ് കമ്പനികൾക്കു വളരെ എളുപ്പത്തിൽ സുതാര്യമായി ചെയ്ത് തീർക്കാവുന്ന കാര്യമാണ്. പ്രത്യേകിച്ചും പ്രകൃതി ദുരന്തങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ സഹാനുഭൂതിയോടെ പെരുമാറുകയും എല്ലാ പ്രക്രിയകളും കൂടുതൽ എളുപ്പത്തിലാക്കി നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുന്നു. വീടിൻറെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൊതുവെ വളരെ എളുപ്പത്തിലുള്ളതാണ്. മോഷണം നടന്ന സന്ദർഭങ്ങളിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം പോലീസ് കേസുമായി ബന്ധപ്പെട്ട എഫ്ഐആറിൻറെ പകർപ്പും നഷ്ടം സംഭവിച്ച ഭാഗത്തിൻറെ ചിത്രങ്ങളും സമർപ്പിക്കണം.

പരിരക്ഷ വാങ്ങുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഇൻഷുറൻസ് കൃത്യ സമയത്തു പുതുക്കുന്നതും. ഇതോടൊപ്പം ഇൻഷുറൻസ് പോളിസിയിലെ ഉള്ളടക്കം വ്യക്തമായി മനസിലാക്കിയിരിക്കണം. പോളിസികൾ എടുക്കുന്ന സമയത്ത് തന്നെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള രേഖകൾ കൈവശമുണ്ടെന്നും ഉറപ്പാക്കണം.

Subscribe to our newsletter

We will shoot you the recent blogs right in to your inbox.