logo img

വേറിട്ട ചിന്ത

nbook.in a4auto.com

നമ്മുടെ സ്വാശ്രയ കോളെജുകളിൽ പ്രത്യേകിച്ചും എഞ്ചിനീയറിംഗ്‌ കോളേജുകളിൽ നടക്കുന്ന പീഡനങ്ങൾ ആണു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾ ആഘോഷിക്കുന്നതു. വിദ്യാർത്ഥി സംഘടനകൾ എതിർപ്പുമായി സംഹാര താണ്ഡവത്തിലും ആണു. പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ നാം ജീവിക്കുന്നതു ഒരു നാസി ലോകത്തിൽ ആണു. 
ഈ അവസ്ഥ ഉണ്ടാക്കിയതിൽ മാനേജുമെന്റുകളും മാറി മാറി വന്ന സർക്കാറുകളും പ്രതികൾ തന്നെ. സംശയമില്ല.
ഒന്നാം പ്രതിയെ പറ്റി ആരും മിണ്ടുന്നില്ല. രക്ഷിതാവു ആണു ഒന്നാം പ്രതി. തങ്ങളുടെ മക്കൾ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചു ഈ മാതാ പിതാക്കൾ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നതു ശുദ്ധ നുണയാണു. ഇടി മുറി ഒക്കെ ഉണ്ടത്ത്രേ. നാസി കാലത്തെ പോലെ.
ഏതു രീതിയിൽ എങ്കിലും കുറച്ചു പണമുണ്ടായാൽ തന്റെ സന്തതിയെ ഡോക്ടറോ എഞ്ചിനീയറോ ആക്കിയാൽ തനിക്കു സമൂഹത്തിൽ കിട്ടുന്ന സ്ഥാനം സ്വപ്നം കാണുന്ന രക്ഷിതാവു ആണു കേസിലെ ഒന്നാം പ്രതി. തുമ്പിയെക്കൊണ്ടു കല്ലെടുക്കുന്നവൻ.
ഈ സ്ഥാപനങ്ങളിൽ നിന്നും പുറത്തു വരുന്നവൻ തീവ്ര വാദിയാകുന്നതിൽ അതിശയിക്കേണ്ട. അത്രക്കും മാനസിക സമ്മർദ്ദത്തിനു അടിമപ്പെട്ടവൻ ആണു അവൻ അല്ലെങ്കിൽ അവൾ.

Saidaly kutty;facebook post

Subscribe to our newsletter

We will shoot you the recent blogs right in to your inbox.