logo img

ധൈര്യമുണ്ടോ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ?

nbook.in a4auto.com

മനസ്സിനെ ഭ്രമിപ്പിക്കുന്ന സ്ഥലങ്ങൾ മാത്രമല്ല, ഭയപ്പെടുത്തുന്ന സ്ഥലങ്ങൾക്കും പഞ്ഞമില്ല ഇന്ത്യയിൽ. നല്ല ചങ്കുറപ്പുണ്ടെങ്കിൽ മാത്രം സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങളിലൂടെ ഒരു യാത്ര……

ഇന്ത്യ ഒരിക്കലും ഒരു ഭാഷയുടെയോ, സംസ്‌കാരത്തിന്റെയോ കുടക്കീഴില്‍ വരുന്ന ഒരു രാജ്യമല്ല.വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും, ജീവിതരീതിയും പിന്തുടരുന്ന നമ്മുടെ രാജ്യം അതിഭാവുകത്വം നിറഞ്ഞ കെട്ടുകഥകളുടെയും നാടാണ്. പ്രേതബാധയുടെ പേരില്‍  കുപ്രസിദ്ധി നേടിയ ഒരുപാട് സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. യാത്രകളില്‍ സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയിതാ ഇന്ത്യയിലെ പേടിപ്പെടുത്തുന്ന പത്ത് സ്ഥലങ്ങള്

ഭംഗാര്‍ കോട്ട (രാജസ്ഥാന്‍)……

nbook.in

മനോഹരമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമാണ് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ കോട്ട.പതിനേഴാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന മധോ സിംഗ് ഒന്നാമനാണ് ഭംഗാര്‍ കോട്ട നിര്‍മിക്കുന്നത്. അക്രമകാരിയായ ദുരാത്മാവ് കോട്ടയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്നാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. ഒരുപാട് തട്ടിക്കൊണ്ടുപോകലുകളും മരണങ്ങളും കോട്ടയെ ചുറ്റിപ്പറ്റി നടന്നതിനാല്‍, സൂര്യാസ്തമയത്തിന് ശേഷം കോട്ട സന്ദര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ട്.

രൂപ്കുണ്ട് തടാകം (ഉത്തരാഖണ്ഡ്)……

nbook.in

ഉത്തരാഖണ്ഡിലാണ് മനോഹരമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് തണുത്തുറഞ്ഞു കട്ടിയാകുന്ന രൂപ്കുണ്ടില്‍ ഒരുപാട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.സമുദ്ര നിരപ്പില്‍ നിന്ന 5029 മീറ്റര്‍ ഉയരത്തില്‍ ഹിമാലയന്‍ പര്‍sത നിരകളിലാണ് രൂപ്കുണ്ട് സ്ഥിതിചെയ്യുന്നത്.

ജി.പി ബ്ലോക്ക് (ഉത്തർപ്രദേശ്)……

nbook.in 1

ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് ജി.പി ബ്ലോക്ക് സ്ഥിതിചെയ്യുന്നത്. മൂന്ന് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ചേര്‍ന്ന വിശാലമായ ഈ കെട്ടിട സമുച്ചയത്തില്‍ 1930 കള്‍ മുതല്‍ തന്നെ ആരും താമസക്കാരില്ല. ദുരൂഹത നിറഞ്ഞ കഥകളാണ് ഈ കെട്ടിട സമുച്ചയത്തെപ്പറ്റി പ്രചരിക്കുന്നത്.ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീ ജി.പി ബ്ലോക്കില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നത് കാണാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തില്‍ നാല് ആണ്‍കുട്ടികള്‍ മദ്യപിക്കുന്നത് കാണാറുണ്ടെന്നും പ്രചരിക്കുന്നുണ്ട്. ഇവിടെ അമാനുഷികമായ പല സംഭവങ്ങളും കാണാറും കേള്‍ക്കാറുമുണ്ടെന്നാണ് സമീപവാസികളുടെ വാദം.

സഞ്ജയ് വനം (ഡൽഹി)……

nbook2

തിരക്കുള്ള ഡല്‍ഹി നഗരത്തിലെ പച്ചപ്പു നിറഞ്ഞ മനോഹരമായ പ്രദേശമാണ് സഞ്ജയ് വനം.ഈ കാടിനെ ചുറ്റിപ്പറ്റി ഒരു പാട് പേടിപ്പിക്കുന്ന കഥകളാണ് പ്രചരിക്കുന്നത്. വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാന്‍ മരങ്ങള്‍ക്കിടയില്‍ ഓടി മറയുന്ന ഒരു സ്ത്രീ രൂപത്തെ കാണാറുണ്ടെന്നാണ് പറയുന്നത് മാത്രമല്ല അസാധാരണമായ നിലവിളിയൊച്ചകളും ശബ്ദവും കാടിനുള്ളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

ദുമാസ് ബീച്ച് (ഗുജറാത്ത്)…

nbook

ഗുജറാത്തിലെ സൂറത്തിനടുത്താണ് ദുമാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. രണ്ട് കാര്യങ്ങള്‍ക്കൊണ്ടാണ് ഈ ബീച്ച് പ്രശസ്തിയാര്‍ജിച്ചത്. ആദ്യത്തേത് കറുത്ത നിറത്തിലുള്ള മണലാണ് ബീച്ചിൽ കാണപ്പെടുന്നത്. രണ്ടാമത്തേത് ഇവിടത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ കഥകളാണ്.ഒരുപാട് ആളുകള്‍ ഇവിടെ നിന്ന് അപ്രത്യക്ഷരായിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. തീരത്ത് രാത്രി കാലങ്ങളില്‍ വ്യക്തമല്ലാത്ത പല രൂപങ്ങളും പ്രത്യക്ഷപ്പെടാറുണ്ടെന്നും പറയപ്പെടുന്നു.

ശനിവാര്‍ വാഡ കോട്ട (മഹാരാഷ്ട്ര)…..

nbook

ബാജിറാവു മസ്താനിയെന്ന സിനിമയിലൂടെ ഈ വിശാലമായ കോട്ട നമുക്ക് പരിചിതമാണ്. പെഷ്വ ഭരണകാലത്ത് സ്വന്തം അമ്മാവനാല്‍ കൊല്ലപ്പെട്ട നാരായണ റാവു എന്ന രാജകുമാന്റെ ആത്മാവ് അവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്. വെളുത്ത വാവ് ദിവസങ്ങളില്‍ ഭയാനകമായ അലര്‍ച്ചയും, ശബ്ദങ്ങളും കോട്ടയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുണ്ടെന്നാണ് നാട്ടുകാരുടെ ഭാഷ്യം…….

ഡോവ് ഹില്‍ (പശ്ചിമ ബംഗാൾ)……

nbook

പശ്ചിമ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന ഡോവ് ഹില്‍ വളരെ മനോഹരമായ സ്ഥലമാണ്. അസാധാരണമായ പല കാഴ്ചകളും ഈ പ്രദേശത്ത് കാണാന്‍ സാധിക്കുമെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ഈ സ്ഥലത്ത് ഒരുപാട് കൊലപാതകങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ട്. കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ തലയില്ലാത്ത ഒരു ആണ്‍കുട്ടിയുടെ രൂപം പലപ്പോഴും പിന്തുരുന്നതായി കണ്ടിട്ടുണ്ടെന്നാണ് മരം വെട്ടുകാര്‍ പറയുന്നത്.

കുല്‍ദാര വില്ലേജ് (രാജസ്ഥാൻ)……

nbook

രാജസ്ഥാനിലെ ജൈസല്‍മേറിന് സമീപത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1500 ലധികം ആളുകള്‍ താമസിച്ചിരുന്ന ഇവിടെ ഇന്ന് സ്ഥിര താമസക്കാര്‍ ആരും തന്നെയില്ല. പേടിപ്പിക്കുന്ന ആര്‍ത്തനാദങ്ങളും ഒഴുകി നടക്കുന്ന രൂപങ്ങളുമാണ് ഈ ഗ്രാമത്തെ ദുരൂഹമാക്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്.

ലാംബി ഡെഹര്‍ ഖനി (ഉത്തരാഖണ്ഡ്)……

nbook

ഉത്തരാഖണ്ഡിലെ മുസ്സോറിക്കടുത്താണ് ലാംബി ഡെഹര്‍ ഖനി സ്ഥിതി ചെയ്യുന്നത്. സുരക്ഷാകാരണങ്ങള്‍ കൊണ്ടും തുടര്‍ച്ചയായ അവകടങ്ങള്‍ക്കൊണ്ടും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഖനി അടച്ചു പൂട്ടിയത്. 50000 ലധികം ആളുകള്‍ ജോലിചെയ്തിരുന്ന ഇവിടെ ശ്വാസകോശരോഗങ്ങളെ തുടര്‍ന്ന് നിരവധി ജോലിക്കാരാണ് മരിച്ചത്.ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്ന പലരും അസാധാരണമായ ശബ്ദങ്ങള്‍ കേട്ടിട്ടുള്ളതായി പറയപ്പെടുന്നു. മാത്രമല്ല പല വിനോദ സഞ്ചാരികളും ഇവിടെ വച്ച് റോഡപകടങ്ങളില്‍ പെട്ടിട്ടുണ്ട്.

courtesy: mathrubhumi

Subscribe to our newsletter

We will shoot you the recent blogs right in to your inbox.