logo img
fashion img

നോട്ട് നിരോധനം

fashion img

കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യയില്‍ നല്ല കാലം വരുകയുള്ളുവെന്നു പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇന്ത്യയെ സംരക്ഷിക്കാൻ നമ്മൾ പോരാടുമെന്നും രാഹുൽ വ്യക്തമാക്കി.നോട്ട് നിരോധനം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു. നോട്ട് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍വേദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ബി.ജെ.പിയും ആർ.എസ്​.എസും റിസർവ്​ ബാങ്കിനെ ദുർബലപ്പെടുത്തുകയാണ്​ ചെയ്​തിരിക്കുന്നത്​. നോട്ട്​ അസാധുവാക്കലും തുടർന്ന്​ കൈകൊണ്ട നയങ്ങളുമെല്ലാം ആർ.ബി.​​ഐ യുടെ മേൽ അടിച്ചേൽപ്പിച്ചു.2019 ൽ കോൺഗ്രസ്​ വീണ്ടും അധികാരത്തിലെത്തണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയെടുത്തത് രണ്ടരവര്‍ഷം മോദി നഷ് ടപ്പെടുത്തി. പ്രധാനമന്ത്രിയും ബി.ജെ.പിയും 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് എന്ത് നല്‍കി എന്നാണ് ചോദിക്കുന്നത്. അതിന്‍റെ ഉത്തരം ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം  

നോട്ട്​ നിരോധത്തെ തുടർന്ന്​ ഓട്ടോ മൊബൈൽ​ മേഖലയിൽ 60 ശതമാനം താഴ്ന്ന നിലയിലായി.  യോഗയുടെയും മേക്ക് ഇൻ ഇന്ത്യയുടെ ഫാഷൻ മാറ്റാൻ കഴിയില്ലെന്നു മോദിക്കറിയാമായിരുന്നു.രണ്ടു വർഷം മുമ്പ്​ സ്വച്ഛ്​ ഭാരത്​ മിഷനിൽ എല്ലാവരും പങ്കെടുക്കണമെന്നാണ്​ മോദി ആവശ്യപ്പെട്ടതത്​. ആ നാടകം കുറച്ചു ദിവസം നീണ്ട ശേഷം ‘മേക്ക്​ ഇൻ ഇന്ത്യ’ യും സ്​കിൽ ഇന്ത്യക്കും യോഗക്കും പിറകെയായിരുന്നു. ഇപ്പോൾ നോട്ട്​ പിൻവലിക്കലിൽ എത്തിയിരിക്കയാണെന്നും അത്​ വൻ പരാജയമായെന്നും രാഹുൽ പറഞ്ഞു.

Courtesy;ANN NEWS

 

Subscribe to our newsletter

We will shoot you the recent blogs right in to your inbox.