logo img
fashion img

സൈനികന്റെ രോദനം അങ്ങ് ഡല്‍ഹിയിലുമെത്തി

fashion img

ന്യൂഡല്‍ഹി : നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കി വഞ്ചിക്കുന്ന മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥര്‍ക്കെതിരായ ബി.എസ്.എഫ് ജവാന്റെ പരിദേവനം അധികാരകളുടെ ശ്രദ്ധയില്‍പ്പെട്ടു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രപി രാജ്‌നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

29 ബറ്റാലിയനിലെ ടി.ബി.യാദവാണ് തങ്ങളുടെ പരാധീനതയെക്കുറിച്ച് പോസ്റ്റിട്ടത്. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാലുമിനിട്ടുള്ള മൂന്നു വിഡിയോയാണ് യാദവ് ഫെയ്‌സ്ബുക്കിലിട്ടിരുന്നത്. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് സൈനികര്‍ക്കു ലഭിക്കുന്നതെന്ന് യാദവ് വിഡിയോയിലൂടെ ആരോപിക്കുന്നു. 

ഒരു പൊറോട്ടയും ചായയും മാത്രമാണ് പ്രഭാത ഭക്ഷണമായി ലഭിക്കുന്നത്. കറിയായി അച്ചാറോ പച്ചക്കറിയോ ഒന്നും കിട്ടാറില്ല. മഞ്ഞളും ഉപ്പും മാത്രം ചേര്‍ത്ത പരിപ്പുകറിയാണ് ഉച്ചയ്ക്ക് റൊട്ടിക്കൊപ്പം ലഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ 11 മണിക്കൂറോളം കാവല്‍ നില്‍ക്കുന്നവരാണ് !!ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയുന്നത്  യാദവ് ചോദിക്കുന്നു. ചില രാത്രികളില്‍ ഭക്ഷണം പോലും കഴിക്കാതെ, ഒഴിഞ്ഞ വയറുമായാണ് ഉറങ്ങാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ക്കായി സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കടത്തുകയാണ്. അധികാരികള്‍ക്കെതിരെ ശബ്ദിച്ചാല്‍ തന്റെ ജീവന്‍ പോലും അപകടത്തിലാകും. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്നും യാദവ് ആവശ്യപ്പെടുന്നു. ജവാന്റെ വീഡിയോ മണിക്കൂറുകള്‍ കൊണ്ട് വൈറലായി. ലക്ഷക്കണക്കിനാളുകളാണ് ഇതിനകം വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Courtesy;ANN NEWS

Subscribe to our newsletter

We will shoot you the recent blogs right in to your inbox.