logo img

ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് ഹാനികരം

nbook.in a4auto.com

ചിക്കന്‍ വിഭവങ്ങളില്‍ തന്നെ എന്നും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍. ഇന്ന് ഗ്രില്‍ഡ് ചിക്കന്‍ ഇല്ലാത്ത വൈകുന്നേരങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ തന്നെ കഴിയില്ല. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ എന്നതാണ് ആദ്യം അറിയേണ്ട കാര്യം. ദോഷവശങ്ങള്‍ ധാരാളമാണ് ഗ്രില്‍ഡ് ചിക്കിനില്‍. എന്തൊക്കെയെന്ന് നോക്കാം

1. പക്ഷാഘാതം

പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

 

2.രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച് രോഗങ്ങളെ കൂടുതല്‍ നമ്മളിലേക്കടുപ്പിയ്ക്കുന്നു.

 

3.വൃക്കയിലെ അര്‍ബുദം

വൃക്കയിലെ അര്‍ബുദത്തിന് ഇത് പ്രധാന കാരണമാകുന്നു. ഉയര്‍ന്ന തീയ്യില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയെ തകരാറിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

4.വയറ്റിലെ വിരകള്‍

വയറ്റില്‍ കൂടുതല്‍ വിരകള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന വിരകള്‍ക്ക് ഗ്രില്‍ഡ് ചിക്കന്റെ ഉപയോഗം പ്രശ്‌നമാകുന്നു.

 

കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.പലപ്പോഴും മലിനമായ സാഹചര്യങ്ങളിലാണ് ഗ്രില്‍ഡ് ചിക്കന്‍ വേവിയ്ക്കുന്നത് തന്നെ. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു എന്നതാണ് സത്യം.

Courtesy:anweshanam

Subscribe to our newsletter

We will shoot you the recent blogs right in to your inbox.