logo img

ഇന്നൊരു മഹാന്റെ പോസ്റ്റ് കണ്ടു.

nbook.in a4auto.com

ഇന്നൊരു മഹാന്റെ പോസ്റ്റ് കണ്ടു.സൗരവ് ഗാംഗുലി മാണ്ട്രേക്ക് ആണെന്നു.
ഇന്റ്യൻ ടീമിൽ നിന്നും പോയപ്പോൾ ഇന്റ്യ കപ്പടിച്ചുന്നും.ഇനി ആ മഹാനോട് എനിക്ക് പറയാനുള്ളത്..
ഇന്റ്യൻ ക്രിക്കറ്റ് എന്താണെന്നു അറിയണം നീ. ഇന്റ്യൻ ക്രിക്കറ്റിന്റെ ചരിത്രം
എന്താണെന്ന് പഠിക്കണം നീ. 4 ലൈക്കിനു വേണ്ടി തെമ്മാടിത്തരം എഴുതി വിടുന്നതല്ല അന്തസ്സ്. കോഴ വിവാദത്തിൽ പെട്ട് നട്ടം തിരിഞ്ഞു തോറ്റ് തുന്നം പാടി റാംകിങ്ങിൽ അങ്ങു 8ആമത് കിടന്ന ടീമിനെ രക്ഷിക്കാൻ സാക്ഷാൽ
സച്ചിനു പോലും കഴിയാതിരിന്നപ്പോളാണു സൗരവ് ഗാംഗുലി എന്ന മനുഷ്യൻ ആ ടീമിന്റെ ഉത്തരവാദിത്വങ്ങൾ എല്ലാം സ്വന്തം തോളിൽ ഏറ്റെടുത്തത്.
ഓസ്ട്രേലിയ എന്ന് കേട്ടിട്ടുണ്ടോ നീ ഓസ്റ്റ്രേലിയ??
ഇന്നത്തെ ഓസ്റ്റ്രേലിയ അല്ല. ഒരു പത്ത് പതിനഞ്ച് കൊല്ലം മുൻപുള്ള ഓസ്ത്രേലിയ.
ഹൈഡനും ഗില്ലിയും പോണ്ടിംഗും സൈമണ്ട്സും വോണും മഗ്രാത്തും
ഗില്ലെസ്പിയും ബ്രെറ്റ് ലീയും ഉള്ള ഓസ്ത്രേലിയ. ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചിരുന്ന അവരെ അവരുടെ നാട്ടിൽ ചെന്നു മുട്ടുകുത്തിച്ച ചരിത്രമുണ്ട് ദാദക്കും ദാദയുടെ പിള്ളേർക്കും. തോറ്റ് തുന്നം പാടി എട്ടാം പൊസിഷനിൽ കിടന്ന ടീമിനെ ദാദ കൈ പിടിച്ച് കയറ്റിയത് ആറാമതോ അഞ്ചാമതോ അല്ല.
രണ്ടാം സ്ഥാനത്തിലേക്കാണു. യുവരാജിനെ അറിയുവോ നിനക്ക്?? സിക്സർ വീരൻ യുവരാജിനെ അല്ല. കരിയറിലെ ആദ്യ രണ്ട് ഏകദിനത്തിലും വളരെ മോശമായി കളിച്ച് സെലക്ഷൻ കമ്മിറ്റി ടീമിൽ നിന്നും പുറത്താക്കിയ യുവരാജിനെ നിനക്കറിയാൻ വഴിയില്ല. അന്നു സെലക്ഷൻ കമ്മിറ്റിയുടെ
തീരുമാനത്തെ ശക്തമായി എതിർത്ത് ക്യാപ്റ്റൻ ഞാനാണെങ്കിൽ ഞാൻ പറയുന്ന അംഗങ്ങൾ ടീമിൽ വേണമെന്ന് ദാദ അന്നു പറഞ്ഞില്ലാരുന്നു എങ്കിൽ
പിൽക്കാലത്ത് ഒരോവറിലെ 6 ബോളും സിക്സടിക്കാൻ യുവരാജ് ഉണ്ടാവില്ലാരുന്നു. ഒരു പ്രസ്സ് മീറ്റിൽ യുവരാജ് പറയുകയും ഉണ്ടായി. ദാദക്ക് വേണ്ടി ഞാൻ മരിക്കാനും തയ്യാറാണെന്നു. ഇനി ഭാജിയെ അറിയുവോ
നിനക്ക്?? സഹീർ ഖാനെ അറിയുവോ നിനക്ക്?? സെവാഗിനെ അറിയുവോ നിനക്ക്?? മൊഹമ്മദ് കൈഫിനെ അറിയുവോ നിനക്ക്?? സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്റെ ഉറച്ച തീരുമാനങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇവരൊന്നും
ടീമിന്റെ പടി കാണില്ലാരുന്നു. സെവാഗ് അക്രമ ഷോട്ടുകൾ കളിക്കുന്നതുകൊണ്ട് ടെസ്റ്റ് ടീമിൽ ഇടം കിട്ടാതെ തഴയപ്പെട്ടുകൊണ് ടിരുന്നപ്പോൾ ഞാനാണു ക്യാപ്റ്റൻ... എനിക്ക് വീരു ടീമിൽ
വേണം എന്നു പറഞ്ഞ് ടെസ്റ്റിൽ സ്ഥാനം കൊടുത്തത് ദാദയാണു. ദാദ ക്യാപ്റ്റനാകുമ്പോൾ ടീം ലോക റാംകിങ്ങിൽ 8ആമതാണു. ആ ടീമിനെ 3 വർഷം കൊണ്ട് ദാദ അടുത്ത ലോകകപ്പ് ഫൈനലിൽ എത്തിച്ചു എങ്കിൽ ഇനി പറ ദാദ മാണ്ട്രേക്കാണോ?? ഫൈനൽ ഒഴികെ ആ ലോക കപ്പിൽ ഇന്റ്യ ഒരു കളി പോലുംതോറ്റിട്ടുമില്ല. 8 പേരെ ഓഫ് സൈഡിൽ നിരന്തരമായി ഒരു ബാറ്റ്സ്മാനു വേണ്ടി മറ്റു ടീമുകൾ പ്ലേസ് ചെയ്തിട്ടുണ്ടെങ്കിൽ അത് ദാദയ്ക്ക്
വേണ്ടി മാത്രമായിരുന്നു. എങ്കിലും അതിൽ പഴുത് കണ്ടെത്തി ബൗണ്ടറി
പായിക്കുന്ന ദാദയെ നിനക്കറിയില്ല. ഫ്ലിന്റോഫിനെ അറിയുവോ
നിനക്ക് ?? പണ്ട് നമ്മുടെ നാട്ടിൽ വന്ന് നമ്മളെ തോപ്പിച്ച് നമ്മളെ തുണി ഊരിക്കാട്ടി അപമാനിച്ച ഫ്ലിന്റോഫിനെ ?? അതിനു മറുപടി എന്നോണം അവന്റെ നാട്ടിൽ ചെന്ന് അവരെ തോൽപ്പിച്ച് അവരുടെ കാണികളുടെ മുന്നിൽ തുണി ഊരി പ്രതികാരം ചെയ്തപ്പോൾ ഓരോ ഇന്റ്യക്കാരനും രോമാഞ്ചമല്ല
അതിനും മേളിലാരുന്നു വികാരം. എടാ എന്നു വിളിക്കുന്നവനോട് പോടാ എന്ന് പറയാൻ ടീമിനെ പഠിപ്പിച്ചത് ദാദയാണു. ഇന്നു ഇന്റ്യൻ ടീം എവിടെ നിക്കുന്നുവോ അതിനു ദാദയും പിള്ളേരും വഹിച്ച പങ്ക് ചെറുതല്ല.
ഇതൊന്നും അറിയാതെ വായിൽ വരുന്നത് വിലിച്ച് പറയരുത് ഇനി. വിരമിച്ചിട്ട് ഇത്ര വർഷങ്ങൾക്കിപ്പുറവും ദാദ ഞാനടക്കമുള്ള ലക്ഷക്കണക്കിനു
ആളുകൽക്ക് ഒരു വികാരമണെങ്കിൽ അതാണു മറ്റേത് കപ്പിലും വലുത്..

courtesy: facebook

Subscribe to our newsletter

We will shoot you the recent blogs right in to your inbox.