logo img
fashion img

സുപ്രീം കോടതി പുതിയ ബെഞ്ച് രൂപീകരിച്ചു

fashion img

കുറ്റവാളികളുടെ  തിരഞ്ഞെടുപ്പ് അയോഗ്യത:സുപ്രീം കോടതി പുതിയ ബെഞ്ച് രൂപീകരിച്ചു

ന്യൂഡൽഹി∙ കുറ്റവാളികൾ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ തീരുമാനമെടുക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്ന് സുപ്രീം കോടതി. ഡൽഹി ബിജെപി വക്താവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്നവരെക്കൂടി മൽസരിക്കുന്നതിൽ നിന്നു വിലക്കണോ, വിചാരണയുടെ ഏതു ഘട്ടത്തിലാണ് നിലവിലുള്ള ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കേണ്ടത് തുടങ്ങിയ ഗൗരവകരമായ കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതിനാൽ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്ന്, നിലവിൽ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ തലവൻ കൂടിയായ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അറിയിച്ചു. 

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതിനാൽ ബെഞ്ച് ഉടൻ സ്ഥാപിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരുമായ ഒട്ടേറെപ്പേർ മൽസരത്തിനൊരുങ്ങുന്നു.

സാഹചര്യത്തിൽ ഹർജിയിൽ അടിയന്തര തീർപ്പുണ്ടാകണമെന്ന അപേക്ഷയാണു പരിഗണിച്ചത്.എന്നാൽ കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിചാരണ നേരിടുന്നവർ, കുറ്റപത്രം നൽകപ്പെട്ടവർ, കേസെടുക്കുക മാത്രം ചെയ്തവർ എന്നിങ്ങനെ കേസിന്റെ ഏതു ഘട്ടത്തിൽ ഉള്ളവരെയാണ് മൽസരിക്കുന്നതിൽനിന്നു വിലക്കുക, ഏതു ഘട്ടത്തിലാണ് ജനപ്രതിനിധികളെ അയോഗ്യരാക്കാൻ കഴിയുക എന്നീ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്ന്  ജസ്റ്റിസ് കേഹാറിനു പുറമേ, ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

courtesy;Anweshanam.com

Subscribe to our newsletter

We will shoot you the recent blogs right in to your inbox.