logo img
fashion img

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു

fashion img

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് താരം ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു.ഹരിയാനയിലെ അംബാലയിൽ 1950ലായിരുന്നു അദ്ദേഹം ജനിച്ചത്. 1976ൽ മറാത്തി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.ഏറെനാളായി കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇന്ത്യൻ സിനിമകൾ കൂടാതെ അമേരിക്കൻ, ബ്രിട്ടിഷ് ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ  നൽകി  അദ്ദേഹത്തെ ആദരിച്ചിരുന്നു..

 

1976ൽ പുറത്തിറങ്ങിയ ഘാഷിറാം കോട്‌വാൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.  100ലധികം സിനിമകളിൽ സ്വഭാവ നടനായി മികച്ച അഭിനയം കാഴ്ച വെച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിച്ചു.  ആടുപുലിയാട്ടം പുരാവൃത്തം, സംവത്സരങ്ങൾ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പാകിസ്താൻ, പ്രിട്ടീഷ് സിനിമകൾക്ക് പുറമെ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1990ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അസുഖബാധിതനായെന്നാണ് റിപ്പോർട്ട്. ആടുപുലിയാട്ടം പുരാവൃത്തം, സംവത്സരങ്ങൾ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1982, 84 വർഷങ്ങളിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 1999ൽ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Courtesy;Anweshanam.com

Subscribe to our newsletter

We will shoot you the recent blogs right in to your inbox.