logo img

ടൈറ്റാനിക് മുങ്ങിയതിനു കാരണം മഞ്ഞുമലയല്ല !

nbook.in a4auto.com

ടൈറ്റാനിക് മുങ്ങിയതിനു കാരണം മഞ്ഞുമലയില്‍ ഇടിച്ചതാണെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ അപകടം നടന്ന് 105 വര്‍ഷം തികയുമ്ബോള്‍ കഥയില്‍ വലിയൊരു ട്വിസ്റ്റ്. മഞ്ഞുമലയില്‍ ഇടിച്ചതല്ല അപകട കാരണമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ബോയിലര്‍ റൂമിലുണ്ടായ അഗ്നിബാധയാണ് ഒരിക്കലും മുങ്ങില്ലെന്നു കരുതിയ കപ്പലിനു ചരമഗീതം എഴുതിയതെന്നാണ് ടൈറ്റാനികിന്റെ അപകടം പ്രമേയമാകുന്ന ഡോക്യുമെന്ററി പറയുന്നത്.

മാധ്യമപ്രവര്‍ത്തകനായ സെനന്‍ മോലോനി സംവിധാനം ചെയ്യുന്ന പുതിയ ഡോക്യുമെന്ററിയിലാണ് കപ്പല്‍ മുങ്ങിയതിനു പുതിയ കാരണം കണ്ടെത്തിയിരിക്കുന്നത്. കപ്പലിലെ കല്‍ക്കരി കത്തിക്കുന്ന കോള്‍ ബങ്കറില്‍ ഉണ്ടായ തീപിടുത്തമാണ് കാരണം.

മഞ്ഞുകട്ടയില്‍ ഇടിക്കുമ്ബോഴേക്കും കപ്പലിന്റെ ഇരുമ്ബ് ദുര്‍ബലമായിരുന്നെന്നും സെനന്റെ ഡോക്യുമെന്ററിയില്‍ വാദിക്കുന്നു. മൂന്നുദിവസമായി തുടര്‍ച്ചയായി കോള്‍ ബങ്കറില്‍ അഗ്നിബാധയുണ്ടായിട്ടും ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അവസാന ദിവസമാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. 12 ജീവനക്കാര്‍ രാവും പകലും പ്രയത്നിച്ച്‌ തീ അണയ്ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും സെനന്‍ പറയുന്നു.

 തീപിടുത്തം കപ്പലിന്റെ പ്രധാന ബോഡിക്ക് കാര്യമായ തകരാറുണ്ടാക്കി. ഇതേസമയം തന്നെയാണ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചതും. എന്നാല്‍ കപ്പല്‍ മുങ്ങാനുള്ള യഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്ന് സെനന്‍ പറയുന്നു. സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ ബെല്‍ഫാസ്റ്റ് ഷിപ്പ്യാര്‍ഡില്‍ നിന്ന് പുറപ്പെട്ട ഉടനാണ് കപ്പലിനുള്ളില്‍ തീപിടിച്ചത്. മൂന്നുദിവസം തീയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം യാത്രക്കാര്‍ അറിയരുതെന്നു കപ്പല്‍ ജീവനക്കാര്‍ക്ക് ക്യാപ്റ്റനും മറ്റും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ 2,224 പേര്‍ വരുന്ന യാത്രക്കാര്‍ ആരും ഇക്കാര്യം അറിഞ്ഞതുമില്ല.

തന്റെ വാദം ശരിയാണെങ്കില്‍ ടൈറ്റാനിക് ജീവനക്കാരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്നു സെനന്‍ ചൂണ്ടിക്കാണിക്കുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കറുത്ത പാട് കണ്ടെത്തിയത് തീപിടുത്തം നടന്നുവെന്ന തന്റെ വാദം ശരിവയ്ക്കുന്നുവെന്നും സെനനന്‍ പറയുന്നു. ബ്രിട്ടീഷ് റെക്ക് കമ്മീഷണര്‍ ലോര്‍ഡ് മെര്‍സിയുടെ നേതൃത്വത്തിലാണ് ടൈറ്റാനിക് ദുരന്തം അന്വേഷിച്ചത്.

ടൈറ്റാനിക് ദുരന്തത്തെക്കുറിച്ച്‌ 30 വര്‍ഷമായി ഗവേഷണം നടത്തിയാണ് സെനന്‍ ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. 1912 ഏപ്രില്‍ 15നാണ് ടൈറ്റാനിക് കന്നി യാത്ര പുറപ്പെട്ട് നാലാം ദിവസം മഞ്ഞുമലയില്‍ ഇടിച്ച്‌ തകര്‍ന്നത്. ടൈറ്റാനിക്കിലെ 2,224 യാത്രക്കാരില്‍ 1500 പേരും അപകടത്തില്‍ മരിച്ചിരുന്നു. 1912 മെയ് 2ന് ആണ് അന്വേഷണം തുടങ്ങിയത്.

Courtesy: dailyhunt

Subscribe to our newsletter

We will shoot you the recent blogs right in to your inbox.