logo img
fashion img

ടൊയോട്ട ഫോര്‍ച്യുണറിനൊരു എതിരാളിയോ?

fashion img

പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന ഈ വാഹനം ഫോഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ഏറ്റുമുട്ടുക.2016 പാരീസ് ഓട്ടോഷോയിൽ പ്രദർശനം നടത്തിയ എൽഐവി-2 കൺസ്പെറ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മഹീന്ദ്ര ഈ എസ്‌യുവിയെ വികസിപ്പിക്കുക.

സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറക്കാരനായി എത്തുന്ന ഈ വാഹനം ഇന്ത്യയിൽ മഹീന്ദ്രയുടെ ലേബലിൽ തന്നെയായിരിക്കും അവതരിക്കുന്നത്.ഒന്നാം തലമുറ റെക്സ്റ്റൺ ഇന്ത്യയിലൊരു പരാജയമായതിനാലായിരിക്കാം മഹീന്ദ്രയുടെ ലേബലിൽ തന്നെ രണ്ടാംതലമുറക്കാരനും എത്തുന്നത്.

പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ ലഭിക്കാവുന്നതിൽ മികച്ച ഫീച്ചറുകളുമായിട്ടാകും വൈ 400 എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമാണ് ഈ എസ്‌യുവിക്കുള്ളത്.ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് കണക്റ്റിവിറ്റിയോടു കൂടിയ 9.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടെൻമെന്റ് സിസ്റ്റം, മസാജിംഗ് ഫംഗ്ഷനോടുകൂടിയ സീറ്റുകൾ എന്നിവയാണ് ഈ എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.പിൻ യാത്രക്കാർക്കായി സീറ്റുകളുടെ ഹെഡ് റെസ്റ്റിൽ 10.1ഇഞ്ച് സ്ക്രീനും ഈ വാഹനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.2020 ബിഎസ് VI എമിഷൻ ചിട്ടാവട്ടങ്ങൾ പാലിക്കുന്ന ഡീസൽ, പെട്രോൾ വകഭേദങ്ങളിലായിരിക്കും ഈ എസ്‌യുവി ലഭ്യമാവുക. 225 ബിഎച്ചിപി കരുത്തും 349 എൻഎം ടോർക്കുമായിരിക്കും 2.0ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുക.ഇതിലെ 2.2 ലീറ്റർ ടർബോ ഡീസൽ എൻജിനാകട്ടെ 184 ബിഎച്ചിപി കരുത്തും 420 എൻഎം ടോർക്കുമായിരിക്കും ഉല്പാദിപ്പിക്കുന്നത്.നിർമാണം പൂർത്തിയാക്കിയ വൈ400 എസ്‌യുവിയുടെ അവതരണം ഈ വർഷം നടക്കുന്ന കൊറിയ സോൾ ഓട്ടോഷോയിൽ വച്ചായിരിക്കും നടക്കുക. ഈ വാഹനത്തിന്റെ ഇന്ത്യൻ പതിപ്പ് ഈ വർഷം ഡിസംബറോടുകൂടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Courtesy :dailyhunt

Subscribe to our newsletter

We will shoot you the recent blogs right in to your inbox.