logo img

വേറിട്ട ചിന്ത

nbook.in a4auto.com


മുൻ മന്ത്രി ഈ പി ജയരാജൻ, മന്ത്രി മെർസ്സിക്കുട്ടി, ഐ പീ എസ്‌ ഓഫീസർ ശ്രീ ലേഖ എന്നിവരുടെ പേരിൽ ഉള്ള അഴിമതി ആരോപണ കേസുകളിലെ അന്വേഷണത്തിൽ അമാന്തം കാണിച്ചതിനു എതിരെ തിരുവനന്തപുരം വിജിലൻസ്‌ കോടതി ചില പരാമർശങ്ങൾ നടത്തിയതാണു ഇന്നത്തെ മാദ്ധ്യമങ്ങളിലെ ചർച്ച.
അഴിമതി കേസുകൾ അന്വേഷിക്കുന്നതു കൊലക്കേസു അന്വേഷിക്കുന്നതിനേക്കാൾ ദുഷ്ക്കരമാണു. സത്യസന്ധമായ ഒരു അന്വേഷണവും ഒരു റിപ്പോർട്ടും വരണമെങ്കിൽ ഇനിയും കുറേ സമയം എടുക്കും. ഇതൊക്കെ അറിഞ്ഞിട്ടും എന്തേ ഇത്ര വിവാദങ്ങൾ?
ഉത്തരം ലളിതം. കഴിഞ്ഞ സർക്കാറിന്റെ കാലത്തു തൊട്ടതിനും തൂറിയതിനും ഒക്കെ അഴിമതി ആരോപിക്കുക ആയിരുന്നു അന്നത്തെ പ്രതിപക്ഷം. തങ്ങളുടെ നിലനിൽപ്പിനു അതൊക്കെ വലിയ വാർത്തയാക്കി മാദ്ധ്യമങ്ങൾ. മാദ്ധ്യമങ്ങളിൽ പേരു വരുന്നതാണു വലിയ കാര്യം എന്നു ധരിച്ചു ചില ന്യായാധിപരെങ്കിലും വിധി പറയുന്നതിനു പകരം പരാമർശങ്ങൾ നടത്തി പ്രസിദ്ധരായി എന്നു കരുതി തുപ്തരായി. ജേക്കബ്‌ തോമസ്‌ എന്ന ഒരു സാധാരണ ഉദ്യോഗസ്ഥനെ ഒരു ആരോമൽചേകവരുമാക്കി.
സ്വയം ക്രുതാനർത്ഥം എന്നു ഭരണ പക്ഷത്തെ കുറിച്ചു പറയാം. കുറച്ചു ദിവസത്തേക്കുള്ള അന്നം ഉണ്ടാക്കി എന്നു മാധ്യമങ്ങൾക്കു സമാധാനിക്കാം. അത്ര തന്നെ. കേസുകളുടെ കാര്യം നമുക്കു 2027 ഇൽ ചർച്ച ചെയ്യാം.

by

saidalikutty

courtesy: facebook

Subscribe to our newsletter

We will shoot you the recent blogs right in to your inbox.