logo img

മോജോയാണ് ടൂറര്‍

nbook.in a4auto.com

ഇന്ത്യയില്‍ മഹീന്ദ്രയെന്നാല്‍ ചരിത്രമാണ്, ഒപ്പം ജീപ്പുമാണ്. മഹാത്മാ ഗാന്ധി എഴുപത്തിയാറാം ജന്മദിനം ആഘോഷിച്ച 1945 ഓഗസ്റ്റ് രണ്ടിന് മഹീന്ദ്ര സഹോദരന്മാരായ ജഗ്ദീഷ് ചന്ദ്രയും കൈലാഷ് ചന്ദ്രയും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം. അമേരിക്കയിലെ വില്ലീസ് ജീപ്പ് ഗ്രാമീണ ഇന്ത്യയ്ക്ക് പറ്റിയ വാഹനമാണെന്നു മനസ്സിലാക്കി ഇറക്കുമതി ചെയ്ത് വില്‍ക്കുകയായിരുന്നു ലക്ഷ്യം.

• പഴയ പേര്: എം ആന്‍ഡ് എം ഇന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര; എന്നാല്‍ പണ്ട് മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്നായിരുന്നു. സ്വാതന്ത്യ്രശേഷം പാക്കിസ്ഥാനിലെ പ്രഥമ ധനമന്ത്രിയായിരുന്ന ഗുലാം മുഹമ്മദുമായി ചേര്‍ന്നാണ് മഹീന്ദ്ര സഹോദരന്മാര്‍ പ്രസ്ഥാനം ആരംഭിച്ചത്.

ഗുലാം പാക്കിസ്ഥാനിലേക്ക് കുടിയേറിയ ശേഷം കമ്ബനി 1948 ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആയി മാറി.

 

• ജീപ്പില്‍ തുടക്കം: ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടി രണ്ടു മാസം കഴിയുംമുമ്ബ് അമേരിക്കയില്‍ നിന്നുള്ള ആദ്യബാച്ച്‌ 75 വില്ലീസ് ജീപ്പുകള്‍ മുംബൈ തുറമുഖത്തിറങ്ങി. ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതും സോള്‍ഡ് ആന്‍ഡ് സര്‍വീസ്ഡ് ബൈ എം ആന്‍ഡ് എം എന്ന പ്ലേറ്റ് റിവറ്റ് ചെയ്തു വയ്ക്കുന്നതുമായിരുന്നു ആദ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

• സ്കൂട്ടറല്ല, ബൈക്ക്: ഹരികെയ്ന്‍ ജീപ്പില്‍ നിന്ന് വളര്‍ന്ന് ട്രാക്ടര്‍ മുതല്‍ ട്രക്ക് വരെ സ്വയം നിര്‍മിച്ച കമ്ബനി ഇപ്പോഴിതാ പുതിയൊരു വിപ്ലവത്തിനൊരുങ്ങുന്നു. പ്രീമിയം ബൈക്കുകള്‍. സ്കൂട്ടറുകളില്‍ നിന്നു പ്രീമിയം ബൈക്കുകളിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശനമാണ് മോജോ. 300 സി സി ടൂറര്‍ ബൈക്കുമായി മഹീന്ദ്ര എത്തുമ്ബോള്‍ ഇരുചക്ര വാഹനവിപണിയില്‍ മഹീന്ദ്രയുടെ പ്രതിഛായയും പുതിയ തലങ്ങളിലേക്കുയരുകയാണ്.

• കാഴ്ചയില്‍ കേമന്‍: കണ്ടാല്‍ ആരും കൊതിക്കണം. അതു തന്നെ മോജോയുടെ ലക്ഷ്യം. ഡബിള്‍ ബാരല്‍ ഹെഡ്ലാംപുകളും അതിനു മുകളിലുറപ്പിച്ച എല്‍ ഇ ഡി ലൈറ്റുകളും വ്യത്യസ്തം. അനലോഗ് സ്പീഡോ മീറ്ററിനൊപ്പം ചെറിയ ഡിജിറ്റല്‍ കണ്‍സോളും ചേര്‍ന്നതാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ഇന്ധനനില, ഓഡോ മീറ്റര്‍, രണ്ട് ട്രിപ് മീറ്റര്‍, മാക്സിമം സ്പീഡ് റിക്കോര്‍ഡര്‍ എന്നിവയുമുണ്ട്.

• ഓടി ഓടി പോകാം: ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങുന്ന സീറ്റുകള്‍. വശങ്ങളില്‍ നിന്നു നോക്കിയാലും വ്യത്യസ്തത പ്രകടമാകും. വലിയ ടാങ്കും ഡ്യുവല്‍ ടോണ്‍ ഡിസൈനും സില്‍വര്‍ ഫിനിഷുള്ള സൈഡ് ഫെന്‍ഡറുകളും എക്സ്ഹോസ്റ്റ് പൈപ്പുകളുമെല്ലാം ചേര്‍ന്ന് മോജോയെ സ്പോര്‍ട്ടിയറാക്കുന്നു.

• തനി തങ്കം: സ്വര്‍ണ നിറത്തിലാണ് മുന്നിലെ യു എസ് ഡി ഫോര്‍ക്കുകള്‍. സ്പോര്‍ട്ടി ഫെന്‍ഡര്‍, വലിയ ഫ്യൂവല്‍ ടാങ്ക്, ഒഴുക്കന്‍ മട്ടിലുള്ള സീറ്റ്, ചെറിയ എല്‍ ഇ ഡി ടെയില്‍ ലാംപ്, സ്പോര്‍ട്ടി റിയര്‍ ഫെന്‍ഡര്‍, വലിയ ഇരട്ട സൈലന്‍സര്‍, വീതിയേറിയ ടയറുകള്‍ എന്നിവ മികവുകള്‍.

• കരുത്തിലും മുന്നില്‍: 8000 ആര്‍ പി എമ്മില്‍ 27 പി എസ് കരുത്തും 5500 ആര്‍ പി എമ്മില്‍ 30 എന്‍ എം ടോര്‍ക്കും നല്‍കുന്ന 295 സി സി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ചെറിയ ബൈക്കെന്നു തോന്നുമെങ്കിലും 814 മി മി ഉയരത്തിലാണ് സീറ്റുകള്‍. തൂക്കം 165 കിലോഗ്രാം. നല്ല കുഷ്യനുള്ള സീറ്റ്. ദീര്‍ഘദൂരയാത്രയ്ക്ക് അനുയോജ്യമായ രീതിയില്‍ സീറ്റ്-ഫുട് പെഗ്- ഹാന്‍ഡില്‍ ബാര്‍ അനുപാതം.

• ഗംഭീരം ഈ നാദം: മനോഹര ബീറ്റാണ് ഇരട്ട സൈലന്‍സറില്‍ നിന്നു പുറത്തേക്ക്. മികച്ച കുതിപ്പുണ്ടെങ്കിലും മിഡ് റേഞ്ച് പെര്‍ഫോമന്‍സാണ് മികവ്. വളവുകളിലും നേരേ പോയാലും സ്ഥിരത മികച്ചത്. മൂന്നക്ക വേഗത്തില്‍ കയറിയാലും കാര്യമായ വിറയലോ അധിക ശബ്ദമോ ഇല്ല.

• ഇവനാണ് ടൂറര്‍: ഏതു കണ്ണു കൊണ്ടു നോക്കിയാലും ഒന്നാന്തരമൊരു ടൂററാണു മോജോ. ഹൈവേ ക്രൂസിങ്ങിനായി ട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍ ദീര്‍ഘയാത്രകള്‍ക്കു ഗുണം ചെയ്യും. മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ഫില്‍ഡ് മോണോഷോക്കും. നനഞ്ഞ പ്രതലത്തിലും ഗ്രിപ്പ് നല്‍കുന്ന പിരലി ഡയബ്ലേസോ ടയറുകള്‍. പെറ്റല്‍ ഡിസ്ക് ബ്രേക്ക് മുന്നിലും സാധാ ഡിസ്ക് ബ്രേക്ക് പിന്നിലും. ബ്രേക്കിങ് ശേഷിയില്‍ കുറവൊന്നുമില്ലെങ്കിലും എ ബി എസ് ഇല്ല.

• വില 1.81 ലക്ഷം
• ടെസ്റ്റ്ഡ്രൈവ്: വെന്‍ച്വര്‍ മോട്ടോഴ്സ്, 8138945522

courtesy :dailyhunt

Subscribe to our newsletter

We will shoot you the recent blogs right in to your inbox.