logo img
fashion img

പഴക്കമുള്ള വാഹനങ്ങള്‍ക്കു ഹരിത നികുതി

fashion img

പഴയ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി ഇന്നു മുതല്‍ സംസ്ഥാനത്തു നടപ്പാക്കും. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്പോര്‍ട്ട്് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുളള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഇന്നു മുതല്‍ ഹരിത നികുതി. കൂടാതെ, ചരക്കു സേവന നികുതി സംസ്ഥാനത്തു നടപ്പാക്കുന്നതിനു മുന്നോടിയായി ജിഎസ്ടി രജിസ്ട്രേഷനും ഇന്നു തുടക്കമാകും. സമ്ബൂര്‍ണ ജിഎസ്ടി രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന ലക്ഷ്യം നേടാനൊരുങ്ങിയാണ് വ്യാപാരികള്‍ക്കുള്ള ജിഎസ്ടി രജിസ്ട്രേഷന്‍ തുടങ്ങുന്നത്.

ബജറ്റ് നിര്‍ദേശപ്രകാരമാണ് ഇന്നു മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ഹരിത നികുതി ഈടാക്കുന്നത്.

ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. എന്നാല്‍, നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയാണു ഹരിതനികുതി. അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ഗ്രീന്‍ ടാക്സ് അടയ്ക്കാതെ ഇന്നു മുതല്‍ വാഹനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാവില്ല. മോട്ടോര്‍ സൈക്കിളുകള്‍!ക്കും ഓട്ടോറിക്ഷകള്‍ക്കും ഹരിത നികുതി ബാധകമല്ല.

 

നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കാനായുളള അപേക്ഷകള്‍ (ജി ഫോം) ഇന്നു മുതല്‍ മുന്‍കൂറായി സമര്‍പ്പിക്കണം. ഇനി മുതല്‍ നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന കാലാവധി തുടങ്ങുന്നതിനു മുന്‍പ് 30 ദിവസത്തിനകം അപേക്ഷ ഫീസടച്ചു മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ചരക്കുസേവന നികുതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വ്യാപാരികളാണു ജിഎസ്ടി സംവിധാനത്തിലേക്കു മാറുന്നത്.

നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ഇന്നു മുതല്‍ 15 വരെ ജിഎസ്ടി സംവിധാനത്തിലേക്കു വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം.

Courtesy: dailyhunt

Subscribe to our newsletter

We will shoot you the recent blogs right in to your inbox.