logo img

ചൈനയില്‍ നിന്ന് ലണ്ടനിലേക്ക് ആദ്യമായൊരു ചരക്ക് ട്രെയിന്‍

nbook.in a4auto.com

കിഴക്കൻ ചൈനയിലെ അന്താരാഷ്ട്ര കമ്മോഡിറ്റി ഹബ്ബായ സീജിയാങ് പ്രവശ്യയിലെ യിവുവിൽ നിന്ന് ലണ്ടനിലേക്ക് നീളുന്നതാണ് ഈ ട്രെയിൻ സർവീസ്.12,000ലേറെ കിലോമീറ്ററുകൾ താണ്ടി 18 ദിവസമെടുത്തായിരിക്കും ചരക്കുമായി ഈ ട്രെയിൻ ലണ്ടനിലെത്തിച്ചേരുക എന്നാണ് ചൈന റെയിൽവെ കോർപ്പറേഷന്റെ അറിയിപ്പ്.കസാഖ്സ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ കടന്നായിരിക്കും ട്രെയിൻ ലണ്ടനിലെത്തിച്ചേരുക.വീട്ടുപകരണങ്ങൾ, ബാഗുകൾ, വസ്ത്രങ്ങൾ, സ്യൂട്ട്കേസുകൾ എന്നിവയടങ്ങുന്ന ചരക്കുകൾ വഹിച്ചായിരിക്കും ചൈനയിൽ നിന്നുമുള്ള ഈ ട്രെയിൻ സർവീസ്.ചൈനയുമായി ചരക്ക് തീവണ്ടി സർവീസ് നടത്തുന്ന പതിനഞ്ചാമത്തെ നഗരമാണ് ലണ്ടൻ. ചൈനയും ലണ്ടനുമായുള്ള പുതിയ ഈ ട്രെയിൻ സർവീസ് വ്യാപാരബന്ധത്തിൽ വലിയ പുരോഗതി സൃഷ്ടിച്ചേക്കാം.

പടിഞ്ഞാറന്‍ യൂറോപ്പുമായുള്ള വ്യാപാര ശൃംഖല ദീർഘിപ്പിക്കാൻ മുമ്പ് ഉപയോഗിച്ചിരുന്ന റോഡ്- റെയില്‍ മാര്‍ഗങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്.

ഇതിനായി ചൈന പഴയ സില്‍ക്ക് റോഡ് എന്ന ആശയം 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' എന്ന പേരില്‍ പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ്.

ചൈനയുമായുള്ള വ്യാപാര ബന്ധം ബ്രിട്ടന് കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കാനുള്ള വഴിയൊരുക്കുമെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി.

ബ്രിട്ടനുമായി വ്യാപാര ബന്ധം ദൃഢപ്പെടുത്താനുള്ള പ്രസിഡന്റ് ക്‌സി ജിന്‍പിംഗിന്റെ പ്രയത്നത്തിനൊടുവിലാണ് ചരക്ക് തീവണ്ടി ലണ്ടനിലെത്തുന്നത്.

ചരക്ക് തീവണ്ടിയിലൂടെ 200 കണ്ടെയ്‌നറുകളോളം കൊണ്ടുപോകാൻ സാധിക്കും. എന്നാൽ ഒരുമാസത്തോളം നീളുന്ന യാത്രയിലൂടെ ചരക്ക് കപ്പൽ വഴി 20000 കണ്ടെയ്നറുകൾ എത്തിക്കാൻ സാധിക്കും.

Subscribe to our newsletter

We will shoot you the recent blogs right in to your inbox.