logo img
fashion img

ബിഎംഡബ്ല്യു ലോഗോ അടിച്ചുമാറ്റി; ചൈനീസ് കമ്ബനികള്‍ക്ക് മൂന്ന് കോടി പിഴ

fashion img

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു ലോഗോയുമായി സാമ്യമുള്ള ലോഗോ ഉപയോഗിച്ചതിന് രണ്ട് ചൈനീസ് കമ്ബനികള്‍ക്ക് മൂന്ന് കോടി രൂപ പിഴശിക്ഷ. കമ്ബനിയുടെ ഐക്കണ്‍ ലോഗോ അതേപടി കോപ്പിയടിച്ചതിന് ബിഎംഡബ്ല്യു ഗ്രൂപ്പ് നല്‍കിയ കേസില്‍ ഷാന്‍ഹായ് കോടതിയാണ് ചൈനയിലെ രണ്ട് ഫാഷന്‍ കമ്ബനികള്‍ക്കെതിരെ പിഴശിക്ഷ വിധിച്ചത്.

2008ല്‍ ആരംഭിച്ച ഡീഗോ ബാമോ ഗ്രൂപ്പ് കമ്ബനി പുറത്തിറക്കിയ ഷൂ, ഹാന്‍ഡ് ബാഗ് എന്നീ ഉല്‍പ്പനങ്ങളാണ് ബിഎംബി.എം.ഡബ്ല്യു ഔദ്യോഗിക ലോഗോയുടെ അതേ പകര്‍പ്പില്‍ വിറ്റഴിച്ചത്. ലോഗോയില്‍ എഴുതിയ BMW ബ്രാന്റ് പേരില്‍ M സ്ഥാനത്ത് N നല്‍കി എന്നതു മാത്രമാണ് ഏക വ്യത്യാസം.

നേരത്തെ ചൈനീസ് കാര്‍ നിര്‍മാതാക്കളായ BYD ഗ്രൂപ്പും BMW റൗണ്ട് ലോഗോ അതേപടി പകര്‍ത്തി വിപണിയിലെത്തിയിരുന്നു.

courtesy :dailyhunt

Subscribe to our newsletter

We will shoot you the recent blogs right in to your inbox.