logo img
fashion img

AN ERA OF DARKNESS-The British empire in India

fashion img

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡിബേറ്റിൽ തരൂർ ബ്രിട്ടൻ ഇന്ത്യയ്ക്ക് നക്ഷ്ടപരിഹാരം തരണം എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം വൈറൽ ആവുക ഉണ്ടായി. രാഷ്ട്രീയകക്ഷിഭേദമെന്യേ ഇന്ത്യക്കാർ ഏറ്റെടുത്ത പ്രസംഗത്തിൽ പറയുന്ന കാര്യങ്ങൾ മിക്ക ഇന്ത്യക്കാർക്കും പുതിയ അറിവാണ് എന്ന് കേട്ടത്തിനെ തുടർന്ന് അവ പുസ്തക രൂപത്തിലേക്ക് ആക്കിയതാണ് ഇത് എന്ന് തരൂർ. നഷ്ടപരിഹാരം ആവശ്യപ്പെടുക അല്ല പുസ്തകം ചെയ്യുന്നത് പകരം എന്ത് കൊണ്ട് അങ്ങനെ ഒരു ആവശ്യം ന്യായമാണ് എന്ന് സ്ഥാപിക്കുകയാണ്. ഒരു പൊളിറ്റീഷ്യൻ എന്നതിനേക്കാൾ അക്കാദമിക്ക് മേഖലയിലേക്കായിരുന്നു തരൂർ പോകേണ്ടിയിരുന്നത് എന്ന് വിളിച്ച് പറയുന്ന പുസ്തകം ആണ് ഇത്.

പലരും പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റും പറഞ്ഞ് കേട്ടിട്ടുള്ള കാര്യങ്ങൾ ആണ് ഇന്ത്യ എന്ന ദേശം തന്നെ എടുത്ത് പറയാൻ പറ്റുന്ന ഒരു സംഗതി ആയത് ബ്രിട്ടീഷുകാരുടെ വരവോടെയും യൂറോപ്യൻ ഭരണം ഇന്ത്യയിൽ കൊണ്ടുവന്ന ടെക്നൊളജിയും മറ്റും കൊണ്ട് ആണ് എന്നുള്ളത്. ഇതിന്റെ മറ്റെ എക്സ്ട്രീം ആണ് പുഷ്പക വിമാനവും വേദങ്ങളിലെ ന്യുക്ലിയർ ബോംബിനെയും പറ്റി അഭിമാനം കൊള്ളുന്ന ആർഷഭാരത ഫാൻബോയിസം. രണ്ട് എക്സ്ട്രീമിലും അല്ലാത്ത എന്നാൽ കൃത്യമായി മിഡീവൽ കാലഘട്ടത്തിൽ ഇന്ത്യ എങ്ങനെ അന്നത്തെ ലോകസാമ്പത്തിക വ്യവസ്ഥയുടെ 27% കൈയ്യാളിയിരുന്ന ശക്തി ആയിരുന്നു എന്നും സിസ്റ്റമാറ്റിക്ക് ആയ സാമ്പത്തിക സാമൂഹിക ഇടപെടലുകളിലൂടെ ബ്രിട്ടൺ ഇന്ത്യയെ എങ്ങനെ കൊള്ളയടിച്ചു എന്നും തരൂർ വളരെ വ്യക്തമായി സ്ഥാപിക്കുന്നു. ഡോക്ട്രിൻ ഓഫ് ലാപ്സ് പോലെ ഉള്ള സ്യുഡോ നിയമങ്ങൾ വഴി ഇന്ത്യൻ സമ്പത്ത്, പലപ്പോഴും മനപ്പൂർവം ജനങ്ങളെ പട്ടിണിക്കിട്ട് പോലും, ബ്രിട്ടനിലേക്ക് കടത്തുക എന്ന ഒറ്റ ലക്ഷ്യം എങ്ങനെ സാധിച്ചെടുത്തു എന്നും 200 വര്ഷം കൊണ്ട് ബ്രിട്ടനിലെ വ്യാവസായിക വിപ്ലവവും ബ്രിട്ടൻ ഇടപെട്ട ലോകത്തെ പ്രധാന സംഭവങ്ങൾ മിക്കതും എങ്ങനെ പണം കൊണ്ട് ഫണ്ട് ചെയ്തു എന്നും തരൂർ വിവരിക്കുന്നു.

ഇന്ത്യൻ തുണി വ്യവസായത്തെയും കപ്പൽ നിർമ്മാണത്തെയും എങ്ങനെ തകർത്തു എന്ന് തരൂർ വിവരിക്കുന്നത് വായിക്കേണ്ട സംഗതി ആണ്. ഇന്ത്യയുടെ ഗതകാലപ്രൗഢിയിൽ അഭിരമിക്കുകയാണ് സാധാരണ ഇത്തരം പുസ്തകങ്ങൾ ഒരു പോയിന്റിനപ്പുറം ചെയ്യാറ്. ഒരു ട്രാപ്പിൽ വീഴാതെ വസ്തുനിഷ്ടമായി വിഷയം കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പുസ്തകത്തിന്റെ വിജയം. ഇന്ത്യൻ ചരിത്രത്തിൽ താല്പര്യം ഉള്ളവർക്ക് റെക്കമെന്റ് ചെയ്യുന്നു.

Subscribe to our newsletter

We will shoot you the recent blogs right in to your inbox.